കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാഞ്ചി: മുഖ്യപ്രതികളെ പിടികൂടാനായില്ല
ചെന്നൈ: കാഞ്ചിപൂരം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന ശങ്കരരാമനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പിടികൂടാനാവാതെ തമിഴ്്നാട് പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് മടങ്ങി.
കൊല ആസൂത്രണം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന അപ്പു, കെട്ടിട കരാറുകാരന് രവി സുബ്രഹ്മണ്യന് എന്നിവരെ പിടികൂടാനായി തമിഴ്നാട് സര്‍ക്കാരിന്റെ വിമാനത്തില്‍ തിരിച്ച പൊലീസ് സംഘത്തിന് ഇരുവരെയും പിടികയടാനായില്ല.
ഏഴംഗ പൊലീസ് സംഘം വ്യാഴാഴ്ചയാണ് ചെന്നൈയില്‍ നിന്നും വിമാനത്തില്‍ തിരിച്ചത്. ആദ്യം ഹൈദരാബാദിലേക്ക് പോയ പൊലീസ് സംഘം പിന്നീട് ദില്ലിയിലുമെത്തി. മുഖ്യപ്രതികളെ പിടികൂടാനാവാതെ ഹൈദരാബാദ് വഴിയാണ് പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചുവന്നത്. പിന്നീട് ഇവര്‍ കാഞ്ചീപുരത്തേക്ക് തിരിച്ചു.
നേരത്തെ അപ്പു പൊലീസ് പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് പൊലീസ് നിഷേധിച്ചിരുന്നു.
Story first published: Sunday, December 5, 2004, 5:30 [IST]