കശ്മീരില്‍ സ്ഫോടനത്തില്‍ 11 സൈനികര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 സൈനികരും ഒരു നാട്ടുകാരനും മരിച്ചു.
ഡിസംബര്‍ നാല് ശനിയാഴ്ച രാത്രി വാടകയ്ക്കെടുത്ത വാഹനത്തില്‍ പോവുമ്പോള്‍ തീവ്രവാദികള്‍ അണ്ടര്‍ഗ്രൗണ്ട് പൈപ്പില്‍ സ്ഥാപിച്ച അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് സൈനികര്‍ മരിച്ചത്.
മരിച്ചവരില്‍ കമ്പനി കമാന്ററും ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസറും ഉള്‍പ്പെടുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications