ചാണ്ടി ശവക്കുഴി തോണ്ടുന്നു: വെള്ളാപ്പള്ളി
ആലപ്പുഴ: കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം ശവക്കുഴി തോണ്ടുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനെ താന്‍ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ സാമുദായിക സംഘടനകളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അച്യുതാനന്ദനും എസ്എന്‍ഡിപി യോഗവും തമ്മില്‍ ശത്രുതയൊന്നുമില്ല. എന്നാല്‍ അച്യുതാന്ദനുമായുള്ള യോഗത്തിന്റെ ബന്ധം പ്രശ്നാധിഷ്ഠിതമായിരിക്കും.
എ. കെ. ആന്റണി എത്ര നല്ല മുഖ്യമന്ത്രിയായിരുന്നുവെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലിം ലീഗ് പതാക ഉയര്‍ത്തിയത് ഗൗരവമേറിയ നിയമലംഘനമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പോലും ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നതില്‍ പരാജയപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഒരു സീറ്റ് യോഗത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. യോഗം യോഗ്യനായ ഒരാളുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു. ആ പേര് സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications