ദില്ലിയിലെ ചര്‍ച്ചയില്‍ പരിഹാരമായേക്കും
ദില്ലി: ഹൈക്കമാന്റുമായി കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്പിള്ളയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡിസംബര്‍ അഞ്ച് ഞായറാഴ്ച ദില്ലിയില്‍ വച്ച് നടത്തുന്ന ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നത്തിന് പരിഹാര മാര്‍ഗം കണ്ടെത്തിയേക്കും.
എ. കെ. ആന്റണി പ്രശ്നത്തിലുള്ള തന്റെ നിലപാട് ഹൈക്കമാന്റിനെ ധരിപ്പിച്ചുവെന്നാണ് അറിയുന്നത്. ആന്റണി ഞായറാഴ്ച കേരളത്തിലേക്ക് മടങ്ങും. ഞായറാഴ്ച മുസ്ലിം ലീഗിന്റെ നിര്‍ണായക നേതൃയോഗം മലപ്പുറത്ത് നടക്കുന്നുണ്ട്.
കുഞ്ഞാലിക്കുട്ടി രാജിവച്ച് സര്‍ക്കാരിന്റെ പ്രതിഛായ സംരക്ഷിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഹൈക്കമാന്റിനുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഇത് വ്യംഗ്യമായി സൂചിപ്പിച്ചുകഴിഞ്ഞു. തന്റെ നിലപാട് പട്ടേല്‍ സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ട്.
സാങ്കേതികതയില്‍ കടിച്ചുതൂങ്ങി ലീഗിന് രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാമെങ്കിലും ജനവികാരം എതിരായ സാഹചര്യത്തില്‍ രാജിയാണ് വേണ്ടെതെന്ന നിര്‍ദേശം ഹൈക്കമാന്റ് മുന്നോട്ടുവയ്ക്കാനാണ് സാധ്യത.
പ്രശ്നം ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് കൂടുതലും മങ്ങലേല്‍ക്കുമെന്ന വിലയിരുത്തലാണ് ഹൈക്കമാന്റിന്റേത്. നേതൃമാറ്റം കൊണ്ടു ലക്ഷ്യമിട്ട കാര്യങ്ങളൊന്നും നേടാതെ പോവുകയുംപ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്യുന്നതില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കണ്ടെത്തുന്നതിനാണ് ഹൈക്കമാന്റ് ശ്രമിക്കുന്നത്.












Click it and Unblock the Notifications