ആന്റണിയെ പുറത്താക്കാന്‍ സഹായം തേടി
തിരുവനന്തപുരം: ആന്റണി മന്ത്രിസഭയെ മറിച്ചിടാന്‍ ചിലര്‍ തന്റെ സഹായം തേടിയിരുന്നുവെന്നും അതിനുള്ള തെളിവ് തന്റെ കൈവശമുണ്ടെന്നും മന്ത്രി കെ. ആര്‍. ഗൗരിയമ്മ പറഞ്ഞു.
നിരവധി വാഗ്ദാനങ്ങള്‍ നിരത്തിയാണ് ആന്റണിയെ പുറത്താക്കാന്‍ അവര്‍ തന്റെ സഹായം തേടിയത്. എല്‍ഡിഎഫിന്റെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു ലക്ഷ്യം.
ആന്റണിയെ നീക്കാന്‍ പല ഘടകകക്ഷികളും ദില്ലിയില്‍ പോയിട്ടുണ്ടാവാം. ജെഎസ്എസ് അതിനൊരിക്കലും പങ്കുചേര്‍ന്നിട്ടില്ല. മന്ത്രിസഭയെ മറിച്ചിടുകയല്ല ജെഎസ്എസിന്റെ പണി.
പി. കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണോയെന്നതിനെ കുറിച്ച് മുസ്ലിം ലീഗാണ് തീരുമാനിക്കേണ്ടതെന്ന് ഗൗരിയമ്മ പറഞ്ഞു.












Click it and Unblock the Notifications