Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ 2046 വരെ പൂജ ബുക്ക് ചെയ്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സവിശേഷ പൂജയായ ഉദയാസ്തമന പൂജ നടത്തണമെങ്കില്‍ 2046 വരെ കാത്തിരിക്കണം!

2046 വരെ ഉദയാസ്തമന പൂജ നടത്തുന്നതിനുള്ള ബുക്കിംഗ് ചെയ്തുകഴിഞ്ഞു. ഇനി ബുക്കിംഗ് നടത്തണമെങ്കില്‍ അത് 42 വര്‍ഷത്തിന് ശേഷം നടക്കുന്ന പൂജക്ക് വേണ്ടി മാത്രം!

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വര്‍ഷം 130 ദിവസം മാത്രമേ ഉദയാസ്തമനപൂജ നടത്തുകയുള്ളൂ. ഉദയാസ്തമന പൂജക്ക് നല്‍കേണ്ടത് 50,000 രൂപയാണ്. മറ്റ് പല പൂജകളുമുണ്ടെങ്കിലും ഉദയാസ്തമന പൂജക്കാണ് ഏറ്റവും ചെലവ് കൂടുതല്‍.

50,000 രൂപമുഴുവന്‍ നല്‍കിയാല്‍ മാത്രമേ ബുക്കിംഗ് ചെയ്യാനാവൂ. ഇത്രയും തുക മുഴുവനായും നല്‍കിയാണ് അടുത്ത 42 വര്‍ഷത്തേക്കുള്ള പൂജകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

സാധാരണ പൂജക്ക് 27 അനുഷ്ഠാനങ്ങളാണ് ഉള്ളതെങ്കില്‍ ഉദയാസ്തമനപൂജക്ക് ഇതിന് പുറമെ18 അനുഷ്ഠാനം കൂടി നടത്തണം. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന പൂജ വൈകുന്നേരം വരെ നീളും. അടുത്ത ദിവസം വൈകീട്ടാണ് പൂജ അവസാനിക്കുന്നത്.

ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരികയാണെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. വിശേഷ ദിവസങ്ങളില്‍ ഒരു ലക്ഷത്തോളം പേര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നുണ്ട്. പുലര്‍ച്ചെ മൂന്നരക്ക് നട തുറക്കുമ്പോള്‍ ദര്‍ശനം നടത്തുന്നതിനായി അര്‍ധരാത്രി മുതല്‍ ഭക്തരുടെ നീണ്ട ക്യൂ ക്ഷേത്രത്തിന് മുന്നില്‍ കാണാം.

ക്ഷേത്രത്തിന് ഒരു മാസം ലഭിക്കുന്ന സംഭാവന 65 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+