ഹിന്ദു ഐക്യത്തിന് എസ്എന്‍ഡിപി ആഹ്വാനം
ആലപ്പുഴ: ഹിന്ദു ഐക്യത്തിന് എസ്എന്‍ഡിപി യോഗം ആഹ്വാനം ചെയ്തു. ജാതിവ്യത്യാസം മറന്ന് ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ പെരുകിവരുന്നത് ഹിന്ദുക്കള്‍ക്ക് ആപത്താണ്. നമ്പൂതിരി, ആദിവാസി എന്ന വ്യത്യാസമില്ലാതെ ഹിന്ദുക്കള്‍ ഒന്നിക്കേണ്ട സമയമാണിത്- വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചയും സ്വാധീനവും ദേശീയ സുരക്ഷക്കും ഭൂരിപക്ഷ സമുദായത്തിനും വെല്ലുവിളിയാണ്. എ. കെ. ആന്റണി മുഖ്യമന്ത്രി പദമൊഴിയേണ്ടിവന്നത് ന്യൂനപക്ഷങ്ങളുടെ സമ്മര്‍ദം മൂലമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഭൂരിപക്ഷ സമുദായം നേരിടുന്ന സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക നീതി ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കാതെ പോവുന്നു- വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications