വിദ്യാസാഗറിനെതിരെ അവിശ്വാസപ്രമേയം പാസാക്കി
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗറിനെതിരെ എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗം അവിശ്വാസ പ്രമേയം പാസാക്കി.
അയ്യായിരം അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക പൊതുയോഗം ഐക്യകണ്ഠേനയാണ് അവിശ്വാസ പ്രമേയം പാസാക്കിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റിനെതിര അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും പാസാക്കുന്നതും.
എസ്എന്‍ഡിപിയുടെ താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും താന്‍ കൂടി ഉള്‍പ്പെട്ട കൗണ്‍സിലുകള്‍ പാസാക്കിയ കണക്കുകള്‍ സംബന്ധിച്ച് അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട് എസ്എന്‍ഡിപിയെ അപകീര്‍ത്തിപ്പെടുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
എസ്എന്‍ഡിപിയുടെ ഭരണഘടന അനുസരിച്ച് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ വ്യവസ്ഥയില്ല. അതുകൊണ്ട് ഈ അവിശ്വാസ പ്രമേയത്തിന് പ്രതീകാത്മകമായി അവിശ്വാസം രേഖപ്പെടുത്തിയതിന്റെ ഫലം മാത്രമേയുണ്ടാവുകയുള്ളൂ.
എസ്എന്‍ ട്രസ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി 10 ശതമാനം വോട്ട് നേടാന്‍ വിദ്യാസാഗറിന് കഴിഞ്ഞാല്‍ താന്‍ എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റിന്റെയും നേതൃസ്ഥാനങ്ങള്‍ ഒഴിയാമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.












Click it and Unblock the Notifications