കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പല്‍മാര്‍ക്ക് കമ്മിഷണറുടെ കത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാമ്പസുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ബി. കെ. ഉപാധ്യായ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍മാര്‍ക്ക് കത്തയച്ചു.

കഴിഞ്ഞയാഴ്ച വിദ്യാര്‍ഥികളുടെ മാര്‍ച്ചിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉണ്ടായ അക്രമസംഭവങ്ങളുടെ വെളിച്ചത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍മാര്‍ക്ക് കത്തയച്ചത്. നഗരത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ ഏതാനും സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു.

യൂണിവേഴ്സിറ്റി കോളജ്, ആര്‍ട്സ് കോളജ്, സംസ്കൃത കോളജ്, എസ്സിടിസിഇ, പാപ്പനംകോട്, മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയുടെ തലവന്‍മാര്‍ക്കാണ് കമ്മിഷണര്‍ കത്തയച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളപ്പില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും വിദ്യാര്‍ഥികളെയും മാത്രമേ കാമ്പസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാവൂവെന്ന കത്തില്‍ നിര്‍ദേശമുണ്ട്.

ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍മാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് കണക്കാക്കേണ്ടിവരുമെന്ന് കമ്മിഷണറുടെ കത്തില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X