അഭിനവ വീരപ്പന്‍മാര്‍ മതവികാരമിളക്കുന്നു
തിരുവനന്തപുരം: മതവികാരം ആളിക്കത്തിച്ച് പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില രാഷ്ട്രീയ വീരപ്പന്‍മാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍.
വീരപ്പനെ പിടിക്കാന്‍ വൈകിയത് അയാളുടെ ജാതിക്ക് തമിഴ്നാട് രാഷ്ട്രീയത്തിലുള്ള സ്വാധീനം മൂലമാണ്. അതു പോലെ ഇവിടെയും ചില രാഷ്ട്രീയവീരപ്പന്‍മാര്‍ മതവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്- സുധീരന്‍ പറഞ്ഞു. കുറ്റകൃത്യ സ്വഭാവത്തെ കുറിച്ച് പട്ടം സെന്റ് മേരീസ് കോളജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് കുറ്റവാളിക്കും രക്ഷപ്പെടാന്‍ പ്രശ്നം മതവത്കരിക്കുകയോ സാമുദായികവത്കരിക്കുകയോ ചെയ്താല്‍ മതിയെന്നതാണ് സ്ഥിതി. നിയമസംഹിതയോടുള്ള വെല്ലുവിളിയാണിത്.
പൊലീസിന് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ നേരമില്ല. കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പടുന്നവരെ രക്ഷിക്കാനും സമരങ്ങളെ നേരിടാനുമേ അവര്‍ക്ക് നേരമുള്ളൂ. പണമുണ്ടെങ്കില്‍ ഏത് കുറ്റത്തില്‍ നിന്നും ഊരിപോരാമെന്നതാണ് സ്ഥിതി- സുധീരന്‍ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications