റജീനക്ക് സംരക്ഷണം നല്‍കണം: വി. എസ്
കോഴിക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിക്ക് നല്‍കിയതു പോലുള്ള സുരക്ഷ കോഴിക്കോട് ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീനക്കു നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കിളിരൂര്‍, കവിയൂര്‍ കേസുകളിലെ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചതു പോലുള്ള ദുര്യോഗം റജീനക്കും സംഭവിക്കാം. ഇത് കണക്കിലെടുത്ത് റജീനക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ നല്‍കണം- അച്യുതാനന്ദന്‍ പറഞ്ഞു. ഡിസംബര്‍ അഞ്ച് ഞായറാഴ്ച കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
പൊതുസ്വത്ത് നശിപ്പിച്ചതിന് എല്‍ഡിഎഫ് നേതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കത്തെ അച്യുതാനന്ദന്‍ വിമര്‍ശിച്ചു. സ്വാതന്ത്യ്രസമരകാലത്തും വിമോചനസമരകാലത്തും കോണ്‍ഗ്രസുകാര്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications