കുഞ്ഞാലിക്കുട്ടി രാജിവച്ചേ തീരൂ: യൂത്ത് കോണ്‍.
തിരുവനന്തപുരം: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജി വച്ചാല്‍ മാത്രമേ പ്രശ്നം തീരൂവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍ പറഞ്ഞു.
രാജി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ തീരുമാനം വൈകിയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.
ഹൈക്കമാന്റ് ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്നത്തില്‍ കെപിസിസി അഭിപ്രായം വ്യക്തമാക്കണം. ഇതിനായി കെപിസിസി നിര്‍വാഹക സമിതി യോഗം വിളിച്ചുചേര്‍ക്കണം.
ജനധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങുന്നതിനെ അനുവദിക്കാനാവില്ല. ഐസ്ക്രീം പാര്‍ലര്‍ കേസിലെ മുഖ്യപ്രതി റജീന ആവര്‍ത്തിച്ചു മൊഴി മാറ്റുന്നതിനെ കുറിച്ച് അന്വേഷിക്കണം. ഐസ്ക്രീം കേസിലെ അന്വേഷണത്തില്‍ അപാകതയുണ്ടോന്ന കാര്യവും അന്വേഷണവിധേയമാക്കണം- അനില്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications