ബാങ്കുകളിലെ വിദേശനിക്ഷേപം ഉടന്‍ ഉയര്‍ത്തും
ദില്ലി: സ്വകാര്യ ബാങ്കുകളിലെ വിദേശ ഓഹരിപങ്കാളിത്തം 74 ശതമാനമായി ഉയര്‍ത്താനുള്ള നടപടികള്‍ 2004 ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി.
ഇതോടെ ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ടെലികോം എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്തമായിരിയ്ക്കുകയാണ്.
കാര്‍ഷികമേഖലയിലും വിദേശപങ്കാളിത്തം ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ അഞ്ച് ഞായറാഴ്ച ദില്ലിയില്‍ ഇക്കണോമിക് ഫോറം സംഘടിപ്പിച്ച ഇന്ത്യ സാമ്പത്തിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിദംബരം. ഇന്‍ഷുറന്‍സ്, ടെലികോം മെഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെച്ചൊല്ലി സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും പുറത്തും ഒച്ചപ്പാടുണ്ടാക്കുന്നതിനിടയിലാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എതിര്‍പ്പുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനുള്ളില്‍ത്തന്നെ സമവായമുണ്ടാക്കുമെന്നും ചിദംബരം പറഞ്ഞു.
ഇന്‍ഷുറന്‍സ്, ബാങ്കിങ്ങ് അടിസ്ഥാനസൗകര്യങ്ങള്‍, ടെലികോം, വിമാനത്താവളം, ഊര്‍ജം, പെട്രോളിയം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമായിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഈ മേഖലകളിലായിരിക്കും യു.പി.എ. സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കാരം ഊര്‍ജിതപ്പെടുത്തുന്നത്. കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിന് ആ രംഗത്തും വിദേശനിക്ഷേപം അനിവാര്യമായിരിക്കുയാണെന്ന് ചിദംബരം പറഞ്ഞു.












Click it and Unblock the Notifications