Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ: ലോക്സഭയില്‍ ബഹളം

ദില്ലി: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറ് തിങ്കളാഴ്ച അയോധ്യാ പ്രശ്നത്തെ ചൊല്ലി സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ബിജെപി-ശിവസേനാ അംഗങ്ങളും തമ്മിലുണ്ടായ തര്‍ക്കം ലോക്സഭയില്‍ ഒച്ചപ്പാടുണ്ടാക്കി.

ശൂന്യവേളയില്‍ എസ്പി അംഗം രാംജി ലാല്‍ സുമന്‍ ആണ് പ്രശ്നം ഉന്നയിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് ബാബ്റി മസിജ്ദ് തകര്‍ത്തതില്‍ പങ്കുണ്ടെന്നും ഇത് ശക്തമായ അപലപിക്കപ്പെടേണ്ടതാണെന്നും രാംജി ലാല്‍ സുമന്‍ പറഞ്ഞു. ഇതിനിടയില്‍ ഒച്ചപ്പാടുണ്ടാക്കി ബിജെപി-ശിവസേനാ അംഗങ്ങള്‍ സീറ്റുകളില്‍ നിന്നെണീറ്റു. സുമന്റെ ചില പരാമര്‍ശങ്ങള്‍ പിന്നീട് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി രേഖകളില്‍ നിന്നും നീക്കി.

ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന് എല്‍. കെ. അദ്വാനിയുടെ വീട്ടില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സിപിഎം അംഗം ബസുദേവ ആചാര്യ ചൂണ്ടിക്കാട്ടി. ബിജെപിയില്‍ വീണ്ടും ചേര്‍ന്നതിന് ശേഷമാണ് കല്യാണ്‍സിംഗ് തന്റെ പ്രസ്താവന തിരുത്തിയത്. ഇത് സഭക്ക് മുന്നില്‍ വ്യക്തമാക്കപ്പെടണം.

എസ്പി അംഗങ്ങള്‍ പ്രശ്നമുന്നയിച്ചതിനെ തുടര്‍ന്ന് ചില ബിജെപി നേതാക്കള്‍ നടുത്തളത്തിലിറങ്ങി. സഭയില്‍ മോശമായി പെരുമാറിയാല്‍ നടപടിയെടുക്കുമെന്ന് സോമനാഥ് ചാറ്റര്‍ജി ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്പീക്കര്‍ ഇടപെട്ടിട്ടും ബിജെപി, എസ്പി അംഗങ്ങള്‍ തമ്മിലുള്ള ചൂടേറിയ വാദപ്രതിവാദം തുടര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+