ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
ദില്ലി: ഡിസംബര്‍ ആറ് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് തറക്കല്ലിടുന്നതിനായി ജനവരി ഒന്ന്, രണ്ട് തീയതികളില്‍ പ്രധാനമന്ത്രി കേരളസന്ദര്‍ശനം നടത്തുന്നതു സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത് എന്നറിയുന്നു.
രാവിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായും ഉമ്മന്‍ചാണ്ടി ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകുന്നേരം ഉമ്മന്‍ചാണ്ടി സോണിയയുമായി വിശദമായ ചര്‍ച്ച നടത്തും.












Click it and Unblock the Notifications