Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി സോണിയയെയും പട്ടേലിനെയും കണ്ടു

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായും കൂടിക്കാഴച നടത്തി.

ഡിസംബര്‍ ആറ് തിങ്കളാഴ്ച രാിലെ 10 മണിയോടെയാണ് സോണിയയെ ഉമ്മന്‍ചാണ്ടി കണ്ടത്. സോണിയയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സോണിയയുമായി ഹ്രസ്വമായ കൂടിക്കാഴ്ചയ്ക്ക് ശേഷം ചാണ്ടി പട്ടേലുമായി ചര്‍ച്ച നടത്തി.

തിങ്കളാഴ്ച ഉച്ചക്ക് ശേഷം നാല് മണിയോടെ ഉമ്മന്‍ചാണ്ടി സോണിയയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ വിശദമായ ചര്‍ച്ചയുണ്ടാവും. കുഞ്ഞാലിക്കുട്ടിപ്രശ്നവും ചര്‍ച്ചാ വിഷയമാവും.

കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും സോണിയയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചാണ്ടിയും തെന്നലയും ഒരുമിച്ചായിരിക്കും സോണിയയുമായി വൈകീട്ട് ചര്‍ച്ച നടത്തുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ രാജി പ്രശ്നം മുസ്ലിം ലീഗ് മാത്രം തീരുമാനിച്ചാല്‍ പോരായെന്ന് തെന്നല പറഞ്ഞതോടെ പ്രശ്നത്തില്‍ കെപിസിസി ആദ്യമായി പരസ്യമായി നിലപാട് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സോണിയയുമായി ചാണ്ടിയും തെന്നലയും നടത്തുന്ന ചര്‍ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ഈ ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിന് വഴിതെളിയുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+