പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് മരണം
തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തുകയായിരുന്ന ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് കെട്ടിടനിര്‍മാണ തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഡിസംബര്‍ ആറ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മീലിയാനിക്കല്‍ തങ്കച്ചന്‍, നടുവിലേടത്ത് ഷാജി, തത്തയില്‍ സോമന്‍ എന്നിവരാണ് മരിച്ചത്. രാജു, അപ്പു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൃതദേഹങ്ങള്‍ തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുട്ടം കക്കൊമ്പ് സിഎസ്ഐ പള്ളിയിലാണ് അപകടമുണ്ടായത്.












Click it and Unblock the Notifications