ഐസ്ക്രീം: കോടതിയില്‍ സര്‍ക്കാരിന് മറുപടിയില്ല
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷിയെ കക്ഷിച്ചേര്‍ക്കുന്നതിന് കോടതി അനുവദിച്ചില്ല. സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍ കക്ഷി ചേര്‍ക്കാതെ തന്നെ അന്വേഷിയുട വാദം കേള്‍ക്കാവുന്നതാണെന്ന് ജസ്റിസ് കെ. പത്മനാഭന്‍ നായര്‍ വ്യക്തമാക്കി.
തുടര്‍ന്ന് അന്വേഷിയുടെ വാദം കോടതി കേട്ടു. കേസില്‍ സര്‍ക്കാര്‍ രണ്ട് തരം മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്ന് അന്വേഷി കുറ്റപ്പെടുത്തി. പ്രതികളില്‍ താഴേക്കിടയിലുള്ളവരെ കുറ്റവാളികളാക്കുകയും മേലേക്കിടയിലുള്ളവരെ സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അന്വേഷി ആരോപിച്ചു. അന്വേഷിയുടെ ആരോപണത്തിന്മേല്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉച്ചക്ക് ശേഷം കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
അന്വേഷിയെ കക്ഷിച്ചേര്‍ത്താല്‍ കേസിലെ നടപടികള്‍ വൈകിപ്പിക്കാനേ ഉപകരിക്കൂവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി. സി. ഐപ്പ് അന്വേഷിയെ കക്ഷിച്ചേര്‍ക്കുന്നതിനെ എതിര്‍ത്തത്.
കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വാദമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നടത്തിയത്. കുഞ്ഞാലിക്കുട്ടിയെ സുപ്രിം കോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പി. സി. ഐപ്പ് വാദിച്ചു. എന്നാല്‍ ഏതെങ്കിലും കോടതി പേരെടുത്ത് പറഞ്ഞ് കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ക്ക് മറുപടിയുണ്ടായില്ല. പല തവണ ചോദ്യം ആവര്‍ത്തിച്ചിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂട്ടര്‍ക്ക് കഴിഞ്ഞില്ല.












Click it and Unblock the Notifications