കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി: ലീഗ് നിലപാടില്‍ മാറ്റമില്ല

  • By Staff
Google Oneindia Malayalam News

മലപ്പുറം: കുഞ്ഞാലിക്കുട്ടി രാജിവയ്ക്കേണ്ട കാര്യമില്ലെന്ന ലീഗ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാസെക്രട്ടറി ഇ. അഹമ്മദ്. ശിഹാബലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന ലീഗ് യോഗത്തിിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നത്തില്‍ മുന്‍പെടുത്ത ലീഗ് നിലപാടു മാറ്റേണ്ട കാര്യമില്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിയാവശ്യമുയര്‍ന്നത്. കുഞ്ഞാലിക്കുട്ടിയെ അറിയില്ലെന്ന റജീനയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ ആവശ്യത്തിന് യാതൊരു പ്രസക്തിയുമില്ല.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് കോണ്‍ഗസ് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ചയുമുണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യം കോണ്‍ഗ്രസിലെ ഏതെങ്കിലും വ്യക്തിയാവശ്യപ്പെട്ടാല്‍ അതു ലീഗ് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അഹമ്മദ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X