കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷസമുദായ ഐക്യത്തിന് എന്‍എസ്എസ് തയ്യാര്‍

  • By Staff
Google Oneindia Malayalam News

ചങ്ങനാശ്ശേരി: ഭൂരിപക്ഷംവരുന്ന ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമായതിനാല്‍ ഇക്കാര്യത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചേര്‍ത്തലയില്‍ നടത്തിയ പ്രസ്താവനയെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് എന്‍.എസ്.എസ്. അസിസ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ പ്രബലമായ ഇരു സമുദായസംഘടനകളും സാമൂഹികനീതിക്കായി ഒന്നിച്ചിരുന്ന് സംസാരിച്ചാല്‍ സംവരണക്കാര്യത്തില്‍പോലും തെറ്റിദ്ധാരണകള്‍ മാറ്റാവുന്നതേയുള്ളു എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

സമുദായാചാര്യന്‍ മന്നത്തുപദ്മനാഭന്‍ അംഗമായിരുന്ന പെരുന്ന കിഴക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെ നവതി ആഘോഷ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കും അര്‍ഹത ലഭിക്കുന്ന സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാണ് എന്‍.എസ്.എസ്. ആവശ്യം. ന്യൂനപക്ഷസമുദായങ്ങള്‍ അനര്‍ഹമായതു പലതും നേടിയെടുക്കുന്നുവെന്ന മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അഭിപ്രായം എന്‍.എസ്.എസ്. ഏറ്റെടുക്കുകയാണെന്നും സുകുമാരന്‍ നായര്‍ തുടര്‍ന്നു.

കേരളമെന്നാല്‍ മലപ്പുറമാണെന്ന് ചിലര്‍ ധരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു ചുട്ടമറുപടി നല്‍കും. കേരളത്തില്‍ പ്രധാന നഗരങ്ങളുടെ ഉടമസ്ഥാവകാശം ന്യൂനപക്ഷ സമുദായങ്ങളുടെ കൈപ്പിടിയിലാണ്. മൂന്നുവര്‍ഷത്തെ ഭൂമിയുടെ ക്രയവിക്രയം പരിശോധിച്ചാല്‍ ഹവാലപ്പണത്തിന്റെ ഉറവിടം കണ്ടെത്താനാകും. മന്ത്രി കുഞ്ഞാലിക്കുട്ടിയോട് രാജി ആവശ്യപ്പെടാതെ ജനങ്ങളെ കെ.പി.സി.സി. കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X