പ്രക്ഷോഭം തുടരും: പിണറായി
മലപ്പുറം: റജീനയുടെ മൊഴിമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി രാജി വയ്ക്കുന്നതുവരെ പ്രക്ഷോഭപരിപാടികള്‍ നടത്താന്‍ തന്നെയാണ് പാര്‍ട്ടിതീരുമാനമെന്നും സിപിഎം സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി.
പണം നല്‍കിയാണ് റജീനയെക്കൊണ്ട് മൊഴി മാറ്റിപ്പറയിക്കുന്നത്. പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന കോടതിവിധിയുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഈ പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നു മാറ്റിനിര്‍ത്തിയുള്ള അന്വേഷണത്തിന് അദ്ദേഹം തയ്യാറാവേണ്ടിരുന്നു.
ഇടതുഭരണകാലത്ത് ഐസ്ക്രീം പ്രശ്നത്തില്‍ അന്വേഷണം നടത്തിയല്ലായെന്ന ആരോപണം ശരിയല്ല. ഐ.ജിയുടെ കീഴില്‍ ഡി.ഐ.ജി അന്വേഷണം നടത്തിയിരുന്നെങ്കിലും അന്ന് തെളിവുകള്‍ കണ്ടെത്താനായില്ല. മന്ത്രി പി.ജെ കുര്യനെതിരെ സൂര്യനെല്ലിക്കേസില്‍ അന്വേഷണം നടന്നതും ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications