Get Updates
Get notified of breaking news, exclusive insights, and must-see stories!

റജീന ആവശ്യപ്പെട്ടാല്‍ സംരക്ഷണം: മുഖ്യമന്ത്രി

ആലുവ:ഐസ്ക്രീം കേസ് വിവാദമുയര്‍ത്തിയ റജീനക്ക് അവരാവശ്യപ്പെട്ടാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിസംബര്‍ അഞ്ച് ഞായറാഴ്ച ദില്ലിയിലേയ്ക്ക് പുറപ്പെടും മുമ്പ് ആലുവ പാലസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടിപ്രശ്നം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല.കേരളത്തിലെ ക്രമസമാധാന നിലയില്‍ കേന്ദ്രത്തിന് ആശങ്കയുള്ളതായി തന്നെ അറിയിച്ചിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം നഷ്ടപ്പെട്ടുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മനഃപൂര്‍വം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കതിരെ ശക്തമായ നടപടിയെടുക്കും.

കോണ്‍ഗ്രസ്സില്‍ അതിരില്ലാത്ത അഭിപ്രായ സ്വാതന്ത്യ്രമുണ്ടെന്നും അതിന്റെ ഭാഗമാകാം മന്ത്രി അനില്‍കുമാറിന്റെ രാജിഭീഷണിയെന്നും ഇതുസംബന്ധിച്ച് അദ്ദേഹത്തെ അറിയിച്ച തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+