കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവ് റൈസ് സമ്മേളനം കൊച്ചിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സേവ് റൈസ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ നെല്ലുല്‍പാദിപ്പിക്കുന്ന പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള 57-ഓളം സംഘടനകള്‍ കൊച്ചിയില്‍ കുമ്പളങ്ങിയില്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ 11 വരെ ഒത്തുചേരുന്നു.

സംസ്ഥാനത്തെ ഒരു പരിസ്ഥിതി സംഘടനയായ തണല്‍, സ്വാശ്രയവനിതാസംഘം, ഏഷ്യാ-പസഫിക് കീടനാശിനി വിരുദ്ധ സംഘം എന്നിവയുടെ സംയുക്തആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കര്‍ഷകരുടെ സ്വാതന്ത്യ്രം സംരക്ഷിക്കുക, നല്ല ഭക്ഷണത്തിനുള്ള ജനങ്ങളുടെ സ്വാതന്ത്യത്തെ സംരക്ഷിക്കുക എന്നിവയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം.

ഹരിതവല്‍ക്കരണമെന്ന പേരില്‍ അമിതമായി കീടനാശിനികളും മറ്റുമുപയോഗിച്ച് പരിസ്ഥിതിയേയും ഭക്ഷണപദാര്‍ത്ഥങ്ങളേയും കേടുവരുത്തുന്ന നടപടിയാണ് വിവിധ ഭരണകൂടങ്ങള്‍ അനുവര്‍ത്തിക്കുന്നത്. കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവിലും കര്‍ഷകരോടുള്ള സര്‍ക്കാരുകളുടെ സമീപനത്തിലും സമ്മേളനവുമായി ബന്ധപ്പെട്ട സംഘടനകള്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X