കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് മാത്രം തീരുമാനിച്ചാല്‍ പ്രശ്നം തീരില്ല: തെന്നല

  • By Staff
Google Oneindia Malayalam News

ദില്ലി: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി സംബന്ധിച്ച് മുസ്ലിം ലീഗ് മാത്രം തീരുമാനമെടുത്താല്‍ പരിഹരിക്കാവുന്നതല്ല കേരളത്തിലെ പ്രശ്നമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

ദില്ലിയില്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്താനെത്തിയ തെന്നല ബാലകൃഷ്പിള്ള ഡിസംബര്‍ അഞ്ച് ഞായറാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കേണ്ടതില്ലെന്ന മുസ്ലിം ലീഗ് തീരുമാനം ചൂണ്ടിക്കാട്ടിയപ്പോഴാണ് തെന്നല ഇങ്ങനെ പറഞ്ഞത്.

ഇത് സര്‍ക്കാിരനെ ബാധിച്ച പ്രതിസന്ധിയാണ്. അതുകൊണ്ട് മറ്റ് ഘടക കക്ഷികള്‍ക്കും പ്രശ്നമുന്നയിക്കാം. ജനവികാരം തന്നെ സര്‍ക്കാരിനെതിരായിരിക്കുന്നു. ഇത് പാര്‍ട്ടിക്കുള്ളിലോ പാര്‍ട്ടികള്‍ക്കുള്ളിലോ ഉള്ള പ്രശ്നമല്ല. ഇത് ക്രമസമാധാന പ്രശ്നമായി തീര്‍ന്നിരിക്കുന്നു. നിയമസഭ പോലും നടക്കാത്ത സ്ഥിതിയാണ്.

ഹൈക്കമാന്റുമായി നടത്തുന്ന ചര്‍ച്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. പ്രശ്നത്തിന് എത്രയും വേഗം പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനങ്ങളുടെ അഭിപ്രായം മുന്നണിക്ക് പ്രതികൂലമായി വരാതിരിക്കാന്‍ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കേണ്ടതുണ്ടെന്ന് തെന്നല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X