കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കും

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അടുത്ത വര്‍ഷം പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.

പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നും മന്‍മോഹന്‍സിംഗിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ശിവശങ്കര്‍ മേനോന്‍ അറിയിച്ചു.

ഇന്ത്യയില്‍ പഠിക്കുന്നതിന് പാകിസ്ഥാന്‍ വിദ്യാര്‍ഥികള്‍ക്ക് 100 സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത് ഇന്ത്യ പരിഗണിച്ചുവരികയാണ്. പാകിസ്ഥാനില്‍ ശാഖകള്‍ തുറക്കുന്നതിന് ഇന്ത്യന്‍ ബാങ്കുകളെ അനുവദിക്കണോയെന്ന കാര്യം റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്.

കറാച്ചിയില്‍ ഉടന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കുന്നതിന് ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ഇതിന് ഔപചാരികമായ അനുമതി നല്‍കുന്നതിനെ ആശ്രയിച്ചായിരിക്കും കോണ്‍സുലേറ്റ് തുറയ്ക്കുന്നത്. മുബൈയില്‍ കോണ്‍സുലേറ്റ് തുടങ്ങുന്നതിന് പാകിസ്ഥാന്‍ സര്‍ക്കാരിന് വേണ്ട സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബാബ്റി മസ്ജിദ് തകര്‍ത്തതിന് ശേഷമുണ്ടായ കലാപങ്ങളെ തുടര്‍ന്നാണ് കറാച്ചിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X