പേറ്റന്റ് ബില്ലിനെ സിപിഎം എതിര്‍ക്കും
ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന പേറ്റന്റ് ഭേദഗതി ബില്ലിനെ സിപിഎം എതിര്‍ക്കുമെന്ന് സിപിഎം രാജ്യസഭാംഗം നീലോത്പല്‍ ബസു പറഞ്ഞു.
പേറ്റന്റ് ഭേദഗതി ബില്ലിനോട് തങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ഏഴ് മുതല്‍ എട്ട് വരെയുള്ള ഭേദഗതികളോടാണ് സിപിഎമ്മിന് എതിര്‍പ്പ്.
1970ലെ പേറ്റന്റ് ബില്ല് സമഗ്രമായിരുന്നു. പുതിയ ബില്ല് സംബന്ധിച്ച് സിപിഎം സര്‍ക്കാരിന് അയച്ച കത്തിനോടുള്ള പ്രതികരണം കാക്കുകയാണെന്ന് ബസു പറഞ്ഞു.












Click it and Unblock the Notifications