കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെസ്റ് ബേക്കറി: സഹീറക്ക് സുപ്രീംകോടതി നോട്ടീസ്

  • By Staff
Google Oneindia Malayalam News

ദില്ലി: ബെസ്റ്റ് ബേക്കറി കേസില്‍ മുഖ്യസാക്ഷിയായ സഹീറ ഷെയ്ഖിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. സഹീറ മൊഴിമാറ്റിയതിനെതിരെ സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റാ സെതല്‍വാദ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നോട്ടീസ്. സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷം മൊഴിമാറ്റിയത് കോടതിയലക്ഷ്യമാകാതിരിക്കുവാന്‍ കാരണം ബോധിപ്പിക്കുവാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താന്‍ മുന്‍പ് വഡോദര കോടതിയില്‍ നല്‍കിയ മൊഴി സത്യമായിരുന്നുവെന്നും ടീസ്റാ സെതല്‍വാദിന്റെ ഭീഷണിയെ തുടര്‍ന്ന് നിരപരാധികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ മൊഴി നല്‍കുകയുമായിരുന്നുവെന്ന് സഹീറ ആരോപിച്ചിരുന്നു. നേരത്തെ, രാഷ്ട്രീയസമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് താന്‍ ഗുജറാത്ത് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി മൊഴിമാറ്റിയതെന്നും കേസ് ഗുജറാത്തിനു പുറത്തേക്കു മാറ്റണമെന്നുമുള്ള സഹീറയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സുപ്രീംകോടതി കേസ് വിചാരണ മുംബൈയിലേക്കു മാറ്റിയിരുന്നു.

മുംബൈയിലെ കോടതിയില്‍ ടീസ്റക്കെതിരായും പ്രതികള്‍ക്കനുകൂലമായും സഹീറ മൊഴിമാറ്റിയതിനെ ചോദ്യം ചെയ്താണ് ടീസ്റ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സഹീറയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേസ് മുംബൈ കോടതിയിലേക്കു മാറ്റിയതെന്നും സഹീറ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേസ് വിചാരണ നടക്കുന്നതു കൊണ്ട് ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതിയോടഭ്യര്‍ത്ഥിച്ച സഹീറയുടെ അഭിഭാഷകന്‍ പി.എന്‍ ലേഖി സി.ബി.ഐ അന്വേഷിച്ചാല്‍ ടീസ്റക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമാണെന്നു തെളിയുമെന്നും വാദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X