പ്രത്യേക സാമ്പത്തിക മേഖലാ ബില്‍ ഈ മാസം
ദില്ലി: പ്രത്യേക സാമ്പത്തിക മേഖലാ ബില്‍ ഡിസംബര്‍ അവസാനത്തോടെ കൊണ്ടുവരുമെന്ന് വാണിജ്യ സെക്രട്ടറി എസ്. എന്‍. മേനോന്‍ അറിയിച്ചു.
പ്രത്യേക സാമ്പത്തിക മേഖലകളെ 20 വര്‍ഷത്തേക്ക് ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തും. കരട് ബില്ല് നിയമ മന്ത്രാലയം പരിശോധിച്ചുവരികയാണ്.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കും. പ്രത്യേക സാമ്പത്തിക മേഖകളിലെ വിദേശ നിക്ഷേപത്തിന് വിദേശശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ അനുമതി വേണ്ടിവരില്ല. ബോര്‍ഡ് ഒഫ് അപ്രൂവലിന്റെ അനുമതി മാത്രം മതിയാകും. നിര്‍മാണ-സേവന യൂണിറ്റുകള്‍ക്കുള്ള അനുമതി മേഖലാ തലത്തില്‍ ഡെവലപ്മെന്റ് കമ്മിഷറുടെ നേതൃത്വത്തിലുള്ള അപ്രൂവല്‍ കമ്മിറ്റി നല്‍കും.
ആദായനികുതിക്ക് പുറമെ കസ്റംസ് തീരുവ, എക്സൈസ് തീരുവ എന്നിവയില്‍ നിന്നും പ്രത്യേക സാമ്പത്തിക മേഖലകളെ ഒഴിവാക്കും.












Click it and Unblock the Notifications