തെഹല്‍കക്ക് പിന്നില്‍ സോണിയ: ഫെര്‍ണാണ്ടസ്
ബാംഗ്ലൂര്‍: തെഹല്‍ക സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധികളുടെ കൈകളുണ്ടെന്ന് മുന്‍പ്രതിരോധമന്ത്രിയും എന്‍ഡിഎ കണ്‍വീനറുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് ആരോപിച്ചു.
കേസില്‍ കോഴ നല്‍കിയ തെഹല്‍ക സംഘത്തെ അറസ്റ് ചെയ്യണമെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടു. നിയമത്തിന്റെ കണ്ണില്‍ കോഴ വാങ്ങിയവരേക്കാള്‍ വലിയ കുറ്റകൃത്യം ചെയ്യുന്നത് കോഴ നല്‍കുന്നവരാണ്.
തെഹല്‍ക സംഭവവുമായി ബന്ധപ്പെട്ട് ധാരാളം പണം വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്. ഇതേ കുറിച്ചുള്ള വസ്തുതകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കേസില്‍ ചില ആളുകളെ മാത്രം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്.
ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തെഹല്‍ക പ്രശ്നം ഒരു തിരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications