കൊയിലാണ്ടിയില്‍ റോഡപകടത്തില്‍ രണ്ട് മരണം
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവിന് സമീപം ജീപ്പും ബസ്സും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജീപ്പിലുണ്ടായിരുന്ന നാദാപുരം പേരോട് അമ്പലത്തറക്കല്‍ അബ്ദുള്‍റഹ്മാന്‍ ഹാജി(50), പേരോട് പുന്നോളി വീട്ടില്‍ അഹമ്മദ് ഹാജി (50) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ ചെലമ്പ്രം വടക്കേവീട്ടില്‍ അബ്ദുള്‍ നാസരിനെ (25) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ ഏഴ് ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഖത്തറില്‍ നിന്ന് വരുന്ന ബന്ധുവിനെ കൂട്ടിക്കൊണ്ടുവരുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ജീപ്പിലുള്ളവര്‍. കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കൂട്ടിയിടിച്ചത്.












Click it and Unblock the Notifications