Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി പ്രശ്നം: ഹൈക്കമാന്റ് ഇടപെടില്ല

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഹൈക്കമാന്റ് പുതിയ നിലപാട് കൈകൊണ്ടു. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലിം ലീഗാണെന്നും പ്രശ്നം മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.

പ്രശ്നത്തില്‍ ഹൈക്കമാന്റ് ഇടപെടില്ലെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. പ്രശ്നത്തില്‍ ഹൈക്കമാന്റ് ഇടപെടുമെന്ന് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രശ്നം സംസ്ഥാനതലത്തില്‍ പരിഹരിക്കണമെന്നാണ് ഹൈക്കമാന്റിന്റെ പുതിയ നിലപാട്. ലീഗാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും അത് വൈകാതെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പട്ടേല്‍ വ്യക്തമാക്കി.

പ്രശ്നത്തില്‍ ലീഗ് മാത്രം തീരുമാനിച്ചാല്‍ പോരായെന്ന കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ഹൈക്കമാന്റ് സ്വീകരിച്ചിരിക്കുന്നത്. പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് ചര്‍ച്ചയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഹൈക്കമാന്റ് നിലപാടില്‍ മാറ്റം വരുത്തിയത്.

ഡിസംബര്‍ ആറ് തിങ്കളാഴ്ച സോണിയാഗാന്ധിയുമായി രണ്ടു വട്ടം ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. അഹമ്മദ് പട്ടേലുമായും ചര്‍ച്ച നടത്തിയ ഉമ്മന്‍ചാണ്ടി മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദുമായി ടെലഫോണില്‍ സംസാരിച്ചു.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ലീഗ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കമാന്റ് പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ലീഗുമായി ഇടയുന്നത് ഒഴിവാക്കാനാണ് ഹൈക്കമാന്റ് പ്രശ്നത്തില്‍ ഇടപെടില്ലെന്ന നിലപാടെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+