നീലന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
തിരുവനന്തപുരം: നളിനി നെറ്റോ ഒപ്പിട്ടെന്നു പറഞ്ഞ് താന്‍ കോടതിയില്‍ ഹാജരാക്കിയത് യഥാര്‍ത്ഥരേഖയാണെന്നു ബോധിപ്പിച്ച് മുന്‍ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രിയും ജനതാദള്‍ നേതാവുമായ നീലലോഹിതദാസന്‍ നാടാര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
1999 ഡിസംബര്‍ 27ന് നിയമസഭയില്‍ പാസാക്കിയ ഒരു സബ്മിഷനുള്ള മറുപടിയുമായി ബന്ധപ്പെട്ട് നളിനിനെറ്റോ ഒപ്പിട്ടയച്ചുവെന്നു പറയുന്ന വിവാദരേഖ നീലന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിലുള്ള ഒപ്പ് വ്യാജമാണെന്നും വ്യാജരേഖ ഹാജരാക്കിയതിന് ക്രിമിനല്‍ കോഡ് 340-ാം പ്രകാരം നീലനെതിരെ കേസ് രജിസ്റര്‍ ചെയ്യണമെന്നും നളിനിനെറ്റോക്കു വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചിരുന്നു.
ഇടതുമന്ത്രിസഭയില്‍ അംഗമായിരുന്ന തന്റെ കക്ഷിക്ക് നളിനി നെറ്റോ ഒപ്പിട്ടയച്ചതാണ് രേഖയെന്നും അത് വ്യാജമല്ലെന്നും നീലന്റെ വക്കീല്‍ കോടതിയെ അറിയിച്ചു.
ഹൈക്കോടതി അനുവാദത്തോടെ മാത്രമെ കേസിലെ സാക്ഷിയും ഇപ്പോള്‍ ഒമാനില്‍ താമസിക്കുകയും ചെയ്യുന്ന ഷെയ്ഖ് മുഹമ്മദിനെ വിസ്തരിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗിക്കാവൂയെന്ന് കോടതി ഉത്തരവിട്ടു. അദ്ദേഹത്തെ വിസ്തരിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമുപയോഗപ്പെടുത്താന്‍ നീലനു വേണ്ടി വക്കീല്‍ ആവശ്യപ്പെട്ടിരുന്നു.
നീലലോഹിതദാസന്‍ നാടാര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ പെഴ്സണല്‍ സെക്രട്ടറിയായിരുന്നു ഷെയ്ഖ് മുഹമ്മദ്.












Click it and Unblock the Notifications