Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധസദനങ്ങളെ നിയന്ത്രിയ്ക്കണം

തിരുവനന്തപുരം: വൃദ്ധസദനങ്ങളില്‍ ഗവണ്‍മെന്റ് മേല്‍നോട്ടവും പൊലീസ് ശ്രദ്ധയും ഇവിടുത്തെ അന്തേവാസികളെക്കുറിച്ച് മാധ്യമങ്ങള്‍ കൂടുതല്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ഇത്തരം സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകുമെന്ന് വൃദ്ധജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് നടന്ന ദേശീയ ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു.

വൃദ്ധസദനങ്ങളില്‍ കൂടുതല്‍ ഗവണ്‍മെന്റ് നിയന്ത്രണം വേണമെന്ന് സെന്റര്‍ ഡയറക്ടര്‍ ജേക്കബ്ബ് ജോണ്‍ കാട്ടാക്കയം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ 30 വൃദ്ധസദനങ്ങളില്‍ നടത്തിയ പഠനങ്ങള്‍ അവഗണനയാണ് ഇത്തരം സ്ഥാപനങ്ങളുടെ ഏറ്റവും മുഖ്യമായ പ്രശ്നമെന്നു തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.

പൊലീസുകാര്‍ക്കുള്ള പരിശീലനപദ്ധതിയില്‍ വൃദ്ധജനങ്ങളെ രക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൂടിയുള്‍പ്പെടുത്തേണ്ടതാണെന്ന് ഡിഐജി ബി.സന്ധ്യ അഭിപ്രായപ്പെട്ടു. കേസുകളിലും മറ്റും വൃദ്ധജനങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ പ്രത്യേക പരിഗണന നല്‍കേണ്ടതാണ്. വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക നിയമമുള്ള സ്ഥിതിക്ക് അവരോടു പെരുമാറുന്നതു സംബന്ധിച്ച് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലും നിയമമുണ്ടാക്കേണ്ടതാവശ്യമാണെന്ന് അവരഭിപ്രായപ്പെട്ടു.

വൃദ്ധജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ഒരു പ്രത്യേകനിയമം തന്നെ നടപ്പില്‍ വരുത്തേണ്ടതാണെന്ന് പരിപാടിയില്‍ പങ്കെടുത്ത മുന്‍ഡിജിപി പി.ജെ അലക്സാണ്ടര്‍ അഭിപ്രായപ്പെട്ടു.

വൃദ്ധരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ്ും ഇതരസംഘടനകളും ശ്രമിക്കേണ്ടതാണെന്നും മാധ്യമങ്ങളിലൂടെ ഇതിന് പ്രചാരം നല്‍കേണ്ടതാണെന്നും ലയോള സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ ഉഷാ ജോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+