കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാര്‍ സംരക്ഷണത്തിന് സംഘടന

  • By Staff
Google Oneindia Malayalam News

കൊച്ചി: പെരിയാര്‍ നദിയുടെ മലിനീകരണത്തിനുത്തരവാദികളെ കണ്ടെത്താന്‍ പെരിയാര്‍ സംരക്ഷണത്തിനായി സുപ്രീംകോടതി മോണിറ്ററിംഗ് കമ്മറ്റി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട പ്രാദേശിക പരിസ്ഥിതി സംഘടന മുന്നിട്ടിറങ്ങുന്നു. ജില്ലാവ്യാവസായിക വകുപ്പും സംഘടനയോടൊപ്പമുണ്ട്.

മലീനീകരണം മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെരിയാറിലെ വെള്ളത്തിന് നിറംമാറ്റവുമുണ്ട്. പല സ്ഥാപനങ്ങളില്‍ നിന്നും അനധികൃതമായി നദിയിലേക്കൊഴുക്കുന്ന മാലിന്യങ്ങളാണ് ഇത്തരമൊരു മാറ്റത്തിനു കാരണമെന്ന് സംഘടനാംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. മാലിന്യങ്ങള്‍ നദിയിലേക്കൊഴുക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുവാന്‍ നേവിയുടെ സഹായവും സംഘടന തേടുന്നുണ്ട്. ഇതു ലഭിക്കാത്ത പക്ഷം സ്വകാര്യഏജന്‍സികളുടെ സഹായം തേടാനാണ് സംഘടനയുടെ തീരുമാനം.

ഇടമലയാര്‍ വ്യാവസായികമേഖലയാണ് മലിനീകരണത്തിനു കൂടുതല്‍ കാരണമാകുന്നതെന്നതു കൊണ്ട് അവിടേക്കുളള നദിയുടെ ഇടച്ചാലടയ്ക്കുവാനും തീരുമാനമുണ്ട്. ഈ മേഖലയിലെത്തുന്ന ടാങ്കര്‍ ലോറികളും മറ്റും മാലിന്യങ്ങള്‍ തള്ളുന്നത് പെരിയാറിലാണ്. പെരിയാറിന്റെ തീരത്തുള്ള പല വ്യാവസായികസ്ഥാപനങ്ങളും മലിനീകരണത്തിനു കാരണമാകുന്നതിനാല്‍ ഇനിമുതല്‍ നദീതീരത്ത് രാസവസ്തുക്കളുപയോഗിക്കുന്ന ഫാക്ടറികള്‍ അനുവദിക്കരുതെന്ന് സര്‍ക്കാരിനോടാവശ്യപ്പെടാമുള്ള നീക്കത്തിലാണ് സംഘടനാംഗങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X