Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്താസമ്മേളനം വിളിച്ചത് മന്ത്രിയറിയാതെ

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ്മപരിപാടിയെ കുറിച്ചുള്ള വാര്‍ത്താ സമ്മേളന പരമ്പരയില്‍ ജലസേചന വകുപ്പ് നടപ്പിലാക്കിയ പരിപാടികളെ കുറിച്ച് വിശദീകരിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെത്തിയില്ല.

ഡിസംബര്‍ ഏഴ് ചൊവ്വാഴ്ച രാവിലെ 11മണിക്ക് മന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചിരുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിലും വാര്‍ത്താ സമ്മേളനം സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരുന്നു. പതിനൊന്നരയായിട്ടും മന്ത്രി എത്താത്തതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പിആര്‍ അധികൃതരോട് കാര്യങ്ങള്‍ അന്വേഷിച്ചു.

ഇരുപത് മിനിട്ടോളം കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താ സമ്മേളനമില്ലെന്ന് പിആര്‍ വകുപ്പ് അറിയിച്ചു. മന്ത്രിയുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. വാര്‍ത്താസമ്മേളനം വിളിച്ചതായി കത്ത് ലഭിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അവരെ അറിയിച്ചു.

കുറച്ചു സമയത്തിന് ശേഷം മന്ത്രി തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തി. വാര്‍ത്താസമ്മേളനം നടത്താനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വേണമെങ്കില്‍ അനൗപചാരിക കൂടിക്കാഴ്ച നടത്താമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അതിന് മാധ്യമപ്രവര്‍ത്തകര്‍ തയാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+