Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ ചൊവാഴ്ച ഉത്സവം കൊടിയേറി

ശബരിമല: ഈ വര്‍ഷത്തെ ശബരിമല ഉത്സവത്തിന് ഡിസംബര്‍ ഏഴ് ചൊവാഴ്ച രാവിലെ 9.20നും 10.25നുമിടയ്ക്ക് കൊടിയേറി. തന്ത്രി കണ്ഠര് മോഹനര് ആണ് കൊടിയേറ്റ് നടത്തിയത്.

ഉത്സവമായതിനാല്‍ ഇനി പത്തു ദിവസത്തേക്ക് ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്കും നെയ്യഭിഷേകത്തിനും സമയമാറ്റമുണ്ട്.

വ്യാഴാഴ്ചയാണ് ആറാട്ട്. അന്ന് രാത്രി 8.30നാണ് ആറാട്ടുബലി. ആറാട്ട് കൊടിമരച്ചുവട്ടില്‍ എത്തിയ ശേഷം കൊടിയിറക്കം നടത്തും. സന്നിധാനത്ത് ഭക്തജനത്തിരക്ക് കൂടി. കഴിഞ്ഞ ദിവസങ്ങളില്‍ ആറ് മണിക്കൂര്‍വരെ വരിനിന്നാണ് പലര്‍ക്കും അയ്യപ്പദര്‍ശനം സാധ്യമായത്.

ധര്‍മ്മശാസ്താവിന്റെ തിടമ്പേറ്റുന്ന ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ സ്കന്ദന്‍ എന്ന കുട്ടിക്കൊമ്പന്‍ ഞായറാഴ്ച സന്നിധാനത്തെത്തി. ഇരുമുടിക്കെട്ടുമായെത്തിയ സ്കന്ദനെ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.രാജഗോപാലിന്റെ നേതൃത്വത്തില്‍ പഴവും ശര്‍ക്കരയും കൊടുത്ത് സ്വീകരിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ധര്‍മ്മശാസ്താവിന്റെ തിടമ്പേറ്റാന്‍ സ്കന്ദന്‍ സന്നിധാനത്തുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+