അഫ്ഗാന്‍: കര്‍സായി അധികാരമേറ്റു
കാബൂള്‍: അഫ്ഗാന്‍ പ്രസിഡണ്ടായി ഹമീദ് കര്‍സായി അധികാരമേറ്റു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ പ്രസിഡണ്ടാണ് കര്‍സായി. 2004 ഡിസംബര്‍ ഏഴ് ചൊവ്വാഴ്ചയാണ് കര്‍സായി അധികാരമേറ്റത്.
കര്‍സായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കനായി യു.എസ്. വൈസ് പ്രസിഡണ്ട് ഡിക് ചെനിയും കാബൂളില്‍ എത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 600ാളം അതിഥികളില്‍ 150 പേര്‍ വിദേശ പ്രതിനിധികളായിരുന്നു.
അഫ്ഗാന്‍ ചീഫ് ജസ്റിസ് ഫസല്‍ ഹാദി ഷിന്‍വാരിയാണ് കര്‍സായിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് കര്‍സായി തന്റെ രണ്ട് വൈസ്പ്രസിഡണ്ട്മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അഹമദ് സിയ മസൂദ്, കരിം ഖലീലി എന്നിവരാണ് വൈസ് പ്രസിഡണ്ടുമാരായി അധികാരമേറ്റത്.
മയക്ക് മരുന്നിനെതിരേയും തീവ്രവാദ പ്രവര്‍ത്തനത്തിനെതിരേയും പ്രവര്‍ത്തിയ്ക്കുമെന്ന് കര്‍സായി അധികാരമേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications