ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റില്‍ അക്രമം: 12 മരണം
ജിദ്ദ: സൗദിയുടെ തലസ്ഥാനമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റില്‍ തീവ്രവാദികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. നാല് സൗദി സൈനികരും അഞ്ച് കോണ്‍സുലേറ്റ് ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഡിസംബര്‍ ആറ് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ കോണ്‍സുലേറ്റിന് മുന്നില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തി ഭീകാരന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് തീവ്രവാദികള്‍ കോണ്‍സുലേറ്റിന് അകത്തുകടന്നത്. 18 ജീവനക്കാരെ തീവ്രവാദികള്‍ ബന്ദികളാക്കി.
തുടര്‍ന്ന് സൗദി സൈനികരും പൊലീസും കോണ്‍സുലേറ്റിന് ചുറ്റും അണിനിരന്ന് തീവ്രവാദികള്‍ക്കു നേരെ വെടിയുതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട വെടിവയ്പിലാണ് മൂന്ന് തീവ്രവാദികള്‍ മരിച്ചത്. ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ കോണ്‍സുലേറ്റ് സമുച്ചയത്തില്‍ തീപ്പിടുത്തമുണ്ടായി. രണ്ട് ഭീകരരെ പരിക്കുകളോടെ പിടികൂടി.
അമേരിക്കക്കാര്‍ സുരക്ഷിതരാണെന്നാണ് യുഎസ് എംബസി അധികൃതര്‍ അവകാശപ്പെടുന്നത്. അതേ സമയം മരിച്ച ജീവനക്കാര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ആക്രമണത്തെ തുടര്‍ന്ന് യുഎസ് എംബസിയും കോണ്‍സുലേറ്റും അടച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ കെയ്ദ ഏറ്റെടുത്തിട്ടുണ്ട്. ഒരു വെബ്സൈറ്റിലൂടെയാണ് അല്‍ കെയ്ദ ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications