രാജ്യത്ത് 50ലക്ഷം എച്ച്ഐവി ബാധിതര്‍
ദില്ലി: രാജ്യത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം 51 ലക്ഷം കവിഞ്ഞെന്നും ഇപ്പോഴത്തെ കൃത്യമായ കണക്ക് അടുത്ത പത്തു മാസങ്ങള്‍ക്കുള്ളലെടുക്കുമെന്നും ആരോഗ്യ-കുടുംബക്ഷേമവകുപ്പുമന്ത്രി അന്‍പുമണി രാമദാസ് ലോക്സഭയെ അറിയിച്ചു.
1998ല്‍ റിപ്പോര്‍ട്ടു ചെയ്ത എച്ചഐവി ബാധിതരുടെ എണ്ണം 91,080 ആയിരുന്നു.
ലഭ്യമായ കണക്കനുസരിച്ച് തമിഴ്നാട്ടിലാണ് കൂടുതല്‍ എച്ച്ഐവി ബാധിതര്‍. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയും മൂന്നാംസ്ഥാനത്ത് ആന്ധ്രാപ്രദേശുമാണ്.
വിവാഹത്തിനു മുന്‍പുള്ള എയ്ഡ്സ് പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാരിന് ആഗ്രഹമുണ്ട്. പക്ഷേ ഇത് ഒരു സാമൂഹ്യപ്രശ്നമാണ്. അതുകൊണ്ട് ഇത് നിയമമാക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു - അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ക്ക് മരുന്നുപരിശോധന നടത്തുവാന്‍ ഇന്ത്യക്കാരെ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഗുണനിലവാരമുള്ള മരുന്നുകല്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എയ്ഡ്സിനെതിരെ രാജ്യവ്യാപകമായി ബോധവല്‍ക്കരണക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കേണ്ടതാവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications