പാചക വാതക വില ആനുപാതികമായി കൂട്ടിയില്ല
ദില്ലി: അന്താരാഷ്ട്രവിപണിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാചകവാതകവില സിലിണ്ടറിന് 210.40ഉം മണ്ണെണ്ണ വില ലിറ്ററിന് 11.05ഉം രൂപ കൂട്ടേണ്ടതായിരുന്നെ കേന്ദ്രപെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍. ഇതുമൂലം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 7,800 കോടിയുടെ നഷ്ടമുണ്ടെന്നും പ്രെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനയെക്കുറിച്ചു പരാമര്‍ശമുണ്ടാപ്പോള്‍ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിലവര്‍ദ്ധനയ്ക്കാനുപാതികമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാത്തതു മൂലം 3,300 കോടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നഷ്ടം. ഇപ്പോഴത്തെ തീരുവയും നികുതിയും മറ്റും വച്ചു നോക്കുമ്പോള്‍ ദില്ലിയില്‍ മണ്ണെണ്ണ വില ഒന്‍പതില്‍ നിന്നും ഇരുപതും പാചകവാതകവില 281.60ല്‍ നിന്ന് 492ഉം ആക്കേണ്ടതാണ്.
ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ ഇപ്പോള്‍ വിലക്കയറ്റത്തിന്റെ ഭാരം താങ്ങുന്നത് പൊതുമേഖലാഎണ്ണക്കമ്പനികളാണ്.
അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് ഇവയുടെയും വില വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബിജെപി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് സഖ്യഗവണ്‍മെന്റ് അതു നടപ്പില്‍ വരുത്തിയിട്ടില്ല. വില വര്‍ദ്ധനവില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്ന നയം കൊണ്ടാണിത്. അതു കൊണ്ടുതന്നെ ജൂണിലും നവംബറിലുമായി ആകെ 40 രൂപയേ പാചകവാതകസിലിണ്ടറില്‍ കൂട്ടിയിട്ടുള്ളൂ.
അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍ വില കുറഞ്ഞപ്പോള്‍ അതനുസരിച്ച് ഇന്ത്യയിലും കുറവുവരുത്തിയെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications