കാഞ്ചി: തമിഴ് നടിയെ ചോദ്യംചെയ്തു
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് തമിഴ് സീരിയല്‍ നടി സ്വര്‍ണമാല്യയെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തു. കാഞ്ചി മഠാധിപതിയുമായി സ്വര്‍ണമാല്യ അടുപ്പത്തിലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.
തനിക്ക് മഠാധിപതിയുമായുണ്ടെന്നു പറയുന്ന അടുപ്പത്തെപ്പറ്റി തെറ്റായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് മാതാപിതാക്കളോടൊപ്പം പൊലീസ്സ്റേഷനിലെത്തിയ സ്വര്‍ണമാല്യ പറഞ്ഞു. ചോദ്യംചെയ്യല്‍ തൃപ്തികരമായിരുന്നുവെന്ന് അവര്‍ അറിയിച്ചു.
ശങ്കരരാമന്‍ കൊലക്കേസില്‍ അറസ്റിലായ കാഞ്ചി മഠാധിപതിയുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.












Click it and Unblock the Notifications