കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ 6-6.3 ശതമാനം വളര്‍ച്ച നിലനിര്‍ത്തും

  • By Staff
Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം ഇന്ത്യ 6-6.3 ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകബാങ്കിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകസമ്പദ്വ്യവസ്ഥ 2004ല്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. നാല് ശതമാനത്തോളാണ് വളര്‍ച്ച. ചൈന 8.8 ശതമാനവും റഷ്യ എട്ട് ശതമാനവും ഇന്ത്യ ആറ് ശതമാനവും സാമ്പത്തിക വളര്‍ച്ച കൈവരിച്ചു.

ഈ മൂന്ന് രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച വികസ്വര രാജ്യങ്ങളുടെ മൊത്തം വളര്‍ച്ച നിരക്ക് 6.1 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. തെക്കന്‍ ഏഷ്യന്‍ മേഖലയിലെ വളര്‍ച്ചയുടെ 80 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. നടപ്പ് സാമ്പത്തികവര്‍ഷം തെക്കേ ഏഷ്യ 6-6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 2005ല്‍ 6.3 ശതമാനമാവുമെന്നും2006ല്‍ ഇത് ആറ് ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X