കശ്മീരി കുട്ടികളെ ദത്തെടുക്കുന്നു
തിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്നി സാംസ്കാരിക സംഘടനയായ മാര്‍ക്കത്ത് സഫാക്വത്ത് സുന്നിയ അനാഥരായ 250 കാശ്മ്മീരി ആണ്‍കുട്ടികളെ ദത്തെടുക്കും. സംഘടനയുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചതാണ് ഇക്കാര്യം.
കുപ്വാര, അനന്തനാഗ്, ഫുല്‍വാമ, ബാരാമുള്ള എന്നിവിടങ്ങളില്‍ നിന്നും ഏഴിനും പന്ത്രണ്ടു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളെ കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യീദിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ദത്തെടുക്കുന്നത്. കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി വിജയ് ദോഗ്ര നയിക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥര്‍ക്കൊപ്പം കുട്ടികള്‍ ഡിസംബര്‍ 12ന് കേരളത്തിലെത്തും.
കഴിഞ്ഞ മാസം കാശ്മീര്‍ സന്ദര്‍ശിച്ച മുസലിയാര്‍ ഇതു സംബന്ധിച്ച് മുഫ്തി മുഹമ്മദ് സെയ്യീദുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications