പദ്ധതി വിഹാതം വെട്ടിക്കുറയ്ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ മേഖകള്‍ക്കുള്ള പദ്ധതി വിഹാതം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഡിസംബര്‍ എട്ട് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
എത്ര ശതമാനം വെട്ടിക്കുറയ്ക്കണമെന്ന കാര്യത്തില്‍ ഏതാണ്ട് രൂപമായിട്ടുണ്ട്. കൃഷി, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയ്ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കില്ല.
ഫാക്ടിനെ പൊതു മേഖലയില്‍ നിര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications