ജയില്‍മോചിതരായവര്‍ കേരളത്തിലെത്തി
കൊച്ചി: പൊതുമാപ്പിന്റെ ഭാഗമായി സൗദി സര്‍ക്കാര്‍ മോചിപ്പിച്ച 30 ഇന്ത്യാക്കാര്‍ ഡിസംബര്‍ 7 ചൊവ്വാഴ്ച കൊച്ചിയിലെത്തി. 25നും 55നും മധ്യേ പ്രായമുള്ള ഇവരില്‍ പലരും വിവിധ കുറ്റങ്ങള്‍ക്കായി ഏഴു വര്‍ഷത്തിലേറെയായി സൗദിയിലെ ജയിലുകളില്‍ കഴിയുകയായിരുന്നു.
ഇവരില്‍ 22 മലയാളികളും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആറുപേരും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമുണ്ട്.
ഹജ് കര്‍മങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് സൗദി സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications