കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റവാളികള്‍ക്ക് സ്കോട്ട്ലന്റ്യാഡ് വിലങ്ങ്

  • By Staff
Google Oneindia Malayalam News

തൃശൂര്‍: കേരളത്തിലെ കുറ്റവാളികള്‍ക്കിനി സ്കോട്ട്ലന്റ്യാഡ് വിലങ്ങണിയാം. കേരളാപൊലീസ് അക്കാദമി ഇതിനായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിക്കഴിഞ്ഞു.

സ്റീല്‍ കൊണ്ടു നിര്‍മിച്ച പുതിയ വിലങ്ങിന് ഭാരം തീരെ കുറവാണ്. ഏറെ ഉറപ്പുള്ള ഈ വിലങ്ങ് ഏതുതരം കയ്യുകളിലുമൊതുങ്ങും എന്നുള്ളതും പ്രത്യേകതയാണ്.

ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്ന വിലങ്ങ് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് രൂപം നല്‍കിയതാണ്. ഇരുമ്പുനിര്‍മിതമായ ഈ വിലങ്ങില്‍ നിന്നും തീരെ വണ്ണംകുറഞ്ഞ കൈകള്‍ ഊരിയെടുക്കാവുന്നതായി തെളിഞ്ഞിട്ടുണ്ട്.

പത്ത് യൂറോ അഥവാ 580 രൂപയാണ് സ്കോട്ട്ലന്റ്യാഡ് വിലങ്ങിന്റെ വില. ഇത്തരം വിലങ്ങ് 100 രൂപയ്ക്കു പണിതുകൊടുക്കാമെന്ന് എറണാകുളത്തുള്ള ഒരു പൊതുമേഖലാസ്ഥാപനം ഏറ്റിട്ടുണ്ട്.

പൊലീസ് അക്കാദമി ജോയന്റ് ഡയറക്ടര്‍ ഐജി ഡോ. അലക്സാണ്ടര്‍ ജേക്കബ്ബാണ് ഇത്തരം വിലങ്ങ് ശുപാര്‍ശ ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X