ഐസ്ക്രീം കേസ്: നിയമപരമായതെല്ലാം ചെയ്തു
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിയമപരമായി ചെയ്യാവുന്നതെല്ലാം താന്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേസിലെ പ്രതികളിലൊരാളായ ശ്രീദേവിയുടെ ഡയറിയിലെ പേജുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ കുറ്റപത്രത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതിയായിരുന്നില്ല.
മുഖ്യമന്ത്രി കസേരയിലിരുന്നുകൊണ്ട് നിയമത്തിന് അനുസൃതമായി മാത്രമേ തനിക്ക് പ്രവര്‍ത്തിക്കാനാവൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിസംബര്‍ എട്ട് ബുധനാഴ്ച മന്ത്രിസഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.












Click it and Unblock the Notifications