കുഞ്ഞാലിക്കുട്ടി പ്രശ്നം രാഷ്ട്രീയം: കാന്തപുരം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നം സാമുദായികമല്ലാ, രാഷ്ട്രീയപ്രശ്നമാണെന്നും രാഷ്ട്രീയക്കാര്‍ തന്നെ പരിഹരിക്കണമെന്നും സുന്നി നേതാവ് എ.പി അബൂബക്കര്‍ മുസലിയാര്‍ അഭിപ്രായപ്പെട്ടു. കുഞ്ഞാലിക്കുട്ടി രാജിവച്ചാലും ഇല്ലെങ്കിലും അത് മുസ്ലീംസമുദായത്തെ ബാധിക്കില്ല.
കുഞ്ഞാലിക്കുട്ടി പ്രശ്നം ഇപ്പോള്‍ കോടതിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിലാണ്. നിയമം അതിന്റെ വഴിക്കു പോകും. നേതാക്കന്മാര്‍ സമൂഹത്തിനു മാതൃകയാവണം.
കുഞ്ഞാലിക്കുട്ടിയുടെ രാജിപ്രശ്നത്തില്‍ താനും പാണക്കാട് തങ്ങളുമായി ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ല.
മുസ്ലീം സമുദായത്തിനു സംവരണം നല്‍കുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് സുന്നിസംഘടനയുടെ അഭിപ്രായമെന്നും കാന്തപുരം പറഞ്ഞു.












Click it and Unblock the Notifications