Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസിയും ഭരണനേതൃത്വവും ഇടയുന്നു

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നം കെപിസിസിക്കും ഭരണമുന്നണിക്കുമിടയിലെ ആഭ്യന്തരപ്രശ്നമായി മാറുന്നു. ലീഗ് കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെടാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന കെപിസിസി ആവശ്യമംഗീകരിക്കുവാന്‍ ഭരണനേതൃത്വം തയ്യാറാവാത്തതാണു പ്രശ്നം.

ഹൈക്കമാന്റ് ക്ഷണമനുസരിച്ച് ദില്ലിയിലെത്തിയ മുഖ്യമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കത്തുനല്‍കിയെന്നാണ് അറിയുന്നത്. എന്നാല്‍ കത്തിലെ ഉള്ളടക്കം കെപിസിസിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടായിരുന്നില്ലെന്ന് പരാതിയുണ്ട്.

ദില്ലിയിലെത്തിയ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളക്ക് സോണിയയെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. തെന്നല സോണിയാഗാന്ധിയെ കാണുന്നത് ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് കരുക്കള്‍ നീക്കിയതെന്നാണ് കെപിസിസിയുടെ ആക്ഷേപം. കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നഭിപ്രായമുള്ള തെന്നലയെ ഒഴിവാക്കി സോണിയയെ കണ്ട ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിക്കനുകൂലമായ നിലപാട് സ്വീകരിച്ചെന്നാണ് തെന്നലയോട് ആഭിമുഖ്യമുള്ളവരുടെ അഭിപ്രായം.

ഒരു വ്യക്തിയെ സംരക്ഷിക്കുവാന്‍ ഒരു പ്രസ്ഥാനത്തെ മുഴുവന്‍ ബലികൊടുക്കേണ്ടതില്ലെന്ന കെപിസിസിയുടെ അഭിപ്രായത്തോട് ഭൂരിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും യോജിപ്പാണുള്ളത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്.

കെപിസിസി മീറ്റിംഗ് അടുത്തുതന്നെ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഒരു തീരുമാനമുണ്ടാിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഏറെ വിമര്‍ശനം നേരിടേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+