മുത്തങ്ങ: നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: മുത്തങ്ങ സംഭവത്തില്‍ പൊലീസുകാര്‍ ഉപദ്രവിച്ച കുട്ടികള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
2003ല്‍ മുത്തങ്ങയില്‍ നടന്ന പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു.
എട്ടു ദിവസങ്ങളോളം കുട്ടികളെ പൊലീസ് കസ്റഡിയില്‍ വച്ചിരുന്നതായി കുട്ടികളുടെ സംരക്ഷണത്തിനായുള്ള കേരളസ്റേറ്റ് കൗണ്‍സില്‍ കണ്ടെത്തിയിരുന്നതായും കുട്ടികളുടെ മേല്‍ ആവശ്യമില്ലാതെ ബലം പ്രയോഗിച്ച നടപടി ജുവനൈല്‍ നിയമപ്രകാരം തെറ്റായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications